Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
21/10/2017
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വൈക്കം വാട്ടര്‍ അഥോറിട്ടി ഓഫീസിനു മുന്നില്‍ ധര്‍ണ പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വൈക്കം വാട്ടര്‍ അതോറിട്ടി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ പദ്ധതിയുടെ മുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാംരംഭിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തീകരിച്ച കീഴൂര്‍ സോണ്‍ വൈക്കം വാട്ടര്‍ അതോറിട്ടി അസി. എക്‌സി. എഞ്ചിയീയര്‍ക്ക് കൈമാറി ഗാര്‍ഹിക കണക്ഷനുകള്‍ ഉടന്‍ നല്‍കുവാനുള്ള നടപടി സ്വീകരിക്കണമെന്നും വാട്ടര്‍ അഥോറിട്ടി ബാക്കി അടക്കുവാനുള്ള തുക ഉടന്‍ അടച്ച് അടുത്ത വേനല്‍ കാലത്തിന് മുമ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ധര്‍ണാസമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജിമോന്‍ വര്‍ഗീസ്, എം.അനില്‍കുമാര്‍, ഷിജി വിന്‍സന്റ്, ഇ.കെ രാധാകൃഷ്ണന്‍, കെ.കെ ഷാജി. ജെസി വര്‍ഗീസ്, കെ.എസ് ഉണ്ണികൃഷ്ണന്‍, നിര്‍മല മാര്‍ട്ടിന്‍, വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍, പൈലോ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.