Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് വ്യാപകതട്ടിപ്പ് : പ്രതി പോലീസ് കസ്റ്റഡിയില്‍
21/10/2017

വൈക്കം: ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് വ്യാപകതട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹന്റെ മകള്‍ ആഷിതയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയതിനുശേഷമാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെ ഇന്ന് പാലക്കാട് കൊണ്ടുപോയി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. ആഷിതയോടൊപ്പം അറസ്റ്റ് ചെയ്ത പിതാവിനെ കേസില്‍ പങ്കില്ലെന്നു കണ്ട് പോലീസ് വിട്ടയച്ചു. നിലവില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ മാത്രമാണ് ഇവരെക്കുറിച്ച് പരാതിയുള്ളത്. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ആഷിതയ്‌ക്കൊപ്പം കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.