Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാനുസ്മരണം നടത്തി
21/10/2017

വൈക്കം: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി നയിച്ച സദ്ഭാവനാ യാത്രയുടെ 27-ാമത് വാര്‍ഷികാനുസ്മരണം ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ നടത്തി. കാട്ടിക്കുന്ന് സദ്ഭാവന സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചക്കുശേഷം പുഷ്പാര്‍ച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, പി.എന്‍ ബാബു, പി.കെ ദിനേശന്‍, റെജി മേച്ചേരി, എസ്.ജയപ്രകാശ്, കെ.ജെ സണ്ണി, കെ.ജി അശോക്കുമാര്‍, എസ്.ശ്യാംകുമാര്‍, ടി.കെ വാസുദേവന്‍, എന്‍.കെ ശ്രീധരന്‍, സി.കെ ശങ്കരന്‍, സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.