Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സദ്ഭാവനസ്മൃതി യാത്ര നടത്തി
21/10/2017
യൂത്ത് കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ സദ്ഭാവനസ്മൃതി യാത്ര കാട്ടിക്കുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനാധിപത്യചേരിയുടെ ഒന്നിച്ചുള്ള ചെറുത്തുനില്‍പിനെ തോല്‍പിക്കാന്‍ ബി.ജെ.പിയ്ക്ക് ആവില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ഗീയതക്കും വിഘടനവാദത്തിനുമെതിരെ രാജീവ് ഗാന്ധി നയിച്ച സദ്ഭാവനാ യാത്രയുടെ 27-ാമത് വാര്‍ഷികാനുസ്മരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സദ്ഭാവനസ്മൃതി യാത്രയുടെ ഉദ്ഘാടനം കാട്ടിക്കുന്നില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തിലിരുന്നപ്പോള്‍ നാട് അരാജകത്വത്തിലേക്ക് നീങ്ങുകയും മതേതരത്വത്തിനും ജനാധിപത്യത്തിനും കോട്ടം തട്ടുകയും ചെയ്തു. കേന്ദ്രഭരണപരാജയത്തിന്റെ ദുഃഖം ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനും വേണ്ടിയാണ് രാജീവ്ഗാന്ധി സദ്ഭാവനായാത്ര നടത്തിയത്. 21-ാം നൂറ്റാണ്ടിലെ ഇന്‍ഡ്യ എന്താകണമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് ശക്തമായ നേതൃത്വം നല്‍കിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, അഡ്വ. പി.എ സലിം, ജോസി സെബാസ്റ്റ്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, കെ.പി.സി.സി എക്‌സി. അംഗങ്ങളായ എന്‍.എം.താഹ, മോഹന്‍ ഡി ബാബു, ടി.ജോസഫ്, അഡ്വ. എ.സനീഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍.ബാബു, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, യൂജിന്‍ തോമസ്, സുനു ജോര്‍ജ്ജ്, പി.കെ.ദിനേശന്‍, വിജയമ്മ ബാബു, സോണി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
കാട്ടിക്കുന്നില്‍നിന്നും വൈക്കത്തേക്ക് നടത്തിയ അനുസ്മരണ യാത്രയില്‍ ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമാപനമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.സി.ജോസഫ് എം.എല്‍.എ, ആന്റോ ആന്റണി എം.പി, നാട്ടകം സുരേഷ്, ഷിന്‍സ് പീറ്റര്‍, ടോം കോര എന്നിവര്‍ പ്രസംഗിച്ചു.