Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി: ആലോചനാ യോഗം ചേര്‍ന്നു
21/10/2017

വൈക്കം: അഷ്ടമിയുമായി ബന്ധപ്പെട്ടു നടത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച ആലോചനായോഗം സി.കെ ആശ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചരീതിയിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലും അഷ്ടമി സുഗമമായി നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സംഘടനകള്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും ദേവസ്വം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ അടിയന്തിരമായി ചെയ്യുവാനും സി.കെ ആശ നിര്‍ദ്ദേശിച്ചു. വൈക്കം ക്ഷേത്രത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പാലാ ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ഡി.വൈ.എസ്.പി, നഗരസഭ ചെയര്‍പേഴ്‌സണ്‍, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍, വ്യാപാരിവ്യവസായി ഏകപനസമിതി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഓരോ വകുപ്പുകളും നടത്തിയ ക്രമീകരണങ്ങളെക്കുറിച്ച് നവംബര്‍ 13ന് അവലോകനയോഗം ചേരുമെന്ന് എം.എല്‍.എ അറിയിച്ചു.