Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയുടെ ഉദ്ഘാടനം നടത്തി
21/10/2017
ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്.പി.ഡി.സി ചെയര്‍പേഴ്‌സണ്‍ ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കുന്നു.

വൈക്കം: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയുടെ ഭാഗമായി ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 6 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 5 കോഴിയും 5 കിലോഗ്രാം തീറ്റയും മരുന്നും വിതരണം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് കെ.എസ്.പി.ഡി.സി ചെയര്‍പേഴ്‌സണ്‍ ജെ. ചിഞ്ചുറാണി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.രാജേന്ദ്രന്‍ സ്വാഗതമാശംസിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലീനമ്മ ഉദയകുമാര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ സുജിത്ത്, പി.ടി.എ പ്രതിനിധികളായ കെ.എന്‍ അശോകന്‍, കെ.വി പുഷ്പലത, കെ.മിനി എന്നിവര്‍ പ്രസംഗിച്ചു.