Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ജെ.യൂ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട് മേഖലകളുടെ ക്യാമ്പ് 24ന്
21/10/2017

വൈക്കം: പ്രാദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമപദ്ധതികള്‍ക്കു വേണ്ടി ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ (കെ ജെ യൂ) വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട് മേഖലകളുടെ ക്യാമ്പ് 24ന് ആയാംകുടി മാംഗോ മെഡോസില്‍ വെച്ച് നടത്തും. രാവിലെ 9.30ന് മോന്‍സ് ജോസഫ് എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ മുഖ്യപ്രഭാഷണം നടത്തും. കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ്, സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി, ആഷിക് മണിയംകുളം തുടങ്ങി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.