Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
21/10/2017

വൈക്കം: ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചാരണസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. പട്ടശ്ശേരി ഡോ. കെ വിശ്വംഭരന്റെ ഭവനം ലഹരിവുമുക്ത ഭവനമായി പ്രഖ്യാപിച്ചു. ജൂബിലി സമ്മേളനം ഗുരുധര്‍മ്മ പ്രചാരണസഭ ജില്ലാ രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ഓങ്കാരേശ്വരം മുന്‍ ദേവസ്വം പ്രസിഡന്റ് പി.വി സലിം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എസ് മോഹന്‍ദാസ്, ട്രഷറര്‍ ടി.വി രാജീവന്‍, പി.എസ് ദിനേശന്‍, വിജയന്‍ കളമ്പാട്ടുശ്ശേരി, നാരായണന്‍ കുന്നത്ത്, വിലാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ലഹരി ഉപഭോഗത്തിനെതിരെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ലഹരിവിമുക്ത കേരളം പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനും തീരുമാനിച്ചു.