Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ചടി പാടശേഖരത്ത് പുഞ്ചകൃഷിക്ക് തുടക്കമായി
20/10/2017
വെച്ചൂര്‍ അഞ്ചടി പാടശേഖരത്ത് ജനകീയ കൂട്ടായ്മയില്‍ നടത്തുന്ന പുഞ്ചകൃഷിയുടെ വിത്ത്പാകല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് 1-ാം വാര്‍ഡില്‍ 5 അടി പാടശേഖരത്ത് പുഞ്ചകൃഷിക്ക് ജനകീയ പങ്കാളിത്തത്തോടെ വിത്തുപാകി. കൃഷിഭവന്റെയും, പഞ്ചായത്തിന്റെയും സഹായ സഹകരണത്തോടെ 5 അടി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് 33 ഏക്കര്‍ പാടശേഖരത്ത് കൃഷി നടത്തുന്നത്.പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള വിത്ത് പാകല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ബിന്ദു അജി, കൃഷി ഓഫീസര്‍ ജൂലി ലൂക്ക്, പാടശേഖര സമിതി പ്രസിഡന്റ് ബിനുകുമാാര്‍, സെക്രട്ടറി ടി.ഡി ശ്രീനിവാസന്‍, രാമചന്ദ്രന്‍, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.