Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാരം നല്‍കി
20/10/2017
ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം ഏര്‍പ്പെടുത്തിയ അന്‍സാര്‍ ചിറയിന്‍കീഴ് മെമ്മോറിയല്‍ പുരസ്‌കാരം എം.എ യൂസഫലിയും കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ വി. ശശിയും ചേര്‍ന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളിക്കു സമ്മാനിക്കുന്നു.

വൈക്കം: സമൂഹത്തില്‍ വേദനയനുഭവിക്കുന്നരെയും പിന്തള്ളപ്പെടുന്നവരെയും ശ്രദ്ധിക്കാനും പരിഗണിക്കാനുമുള്ള സന്നദ്ധതയാണ് മനുഷ്യനെ മനുഷ്യത്വമുള്ളവനും സമ്പന്നനുമാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസഫലി. ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം ഏര്‍പ്പെടുത്തിയ 2016ലെ അന്‍സാര്‍ ചിറയിന്‍കീഴ് മെമ്മോറിയല്‍ പുരസ്‌കാരം സഹൃദയയ്ക്കു സമ്മാനിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമഗ്ര വികസനം സമൂഹത്തിലെ സകലര്‍ക്കും അനുഭവവേദ്യമാകണമെങ്കില്‍ വയോജനങ്ങളെയും ഭിന്നശേഷിള്ളവരെയുമൊക്കെ പരിഗണിക്കാനും ഒപ്പം ചേര്‍ക്കാനും നമുക്കു കഴിയണം. ഭിന്നശേഷിയുള്ളവര്‍ക്കായി എബിലിറ്റി ഫെസ്റ്റും തൊഴില്‍മേളയും ഗാനമേള ട്രൂപ്പും സംഘടിപ്പിക്കാനും സാമൂഹിക സുരക്ഷാപദ്ധതികളില്‍ പങ്കാളികളാക്കാനും സഹൃദയ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.സഹൃദയയുടെ തൊഴില്‍ മേളകളിലൂടെ പരിശീലനം നേടി കടന്നുവരുന്ന ഭിന്നശേഷിക്കാര്‍ക്ക് ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ അ നുയോജ്യമായ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂസഫലി കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ വി.ശശിയും ചേര്‍ന്ന് നല്‍കിയ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ അവാര്‍ഡ് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ഏറ്റുവാങ്ങി. സഹൃദയ നടത്തിവരുന്ന ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് വ്യക്തിപരമായ ഉപഹാരമായി 10 ലക്ഷം രൂപ എം.എ യൂസഫലി നല്‍കുകയും ചെയ്തു. ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി ടി.എ നാസര്‍, വക്കം ജയലാല്‍, കേരളാ സോഷ്യല്‍ സെന്റര്‍ പ്രഡിസന്റ് പി.പത്മനാഭന്‍, ഇന്‍ഡ്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം.എ സലാം, മോളി ഗോപന്‍, മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവര്‍ പ്രസംഗിച്ചു.