Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലോചനായോഗം ചേരും
19/10/2017

വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് നവംബര്‍ 29ന് കൊടി കയറും. ഡിസംബര്‍ 11 വരെ നടത്തപ്പെടുന്ന മഹോത്സവത്തിന്റെ നടത്തിപ്പിന് വൈക്കം മഹാദേവ ക്ഷേത്രത്തിലും ടൗണിലും ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ക്ഷേത്രഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേത്രഭാരവാഹികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആലോചനായോഗം ഇന്നു (20ന്) രാവിലെ 10.30ന് വൈക്കം മഹാദേവക്ഷേത്രത്തിന്റെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ വച്ചു കൂടും. വൈക്കം എം.എല്‍.എ, കോട്ടയം ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വൈക്കം ഡി.വൈ.എസ്.പി, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പാല, ഡെപ്യൂട്ടി കമ്മീഷണര്‍ വൈക്കം ദേവസ്വം തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.