Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു
19/10/2017
ഇസ്‌കഫ് വൈക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'റോഹിംഗ്യകള്‍ മനുഷ്യരല്ലേ' എന്ന പ്രമേയവുമായി തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് ഡോ. കെ.എം സീതി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഇന്‍ഡ്യയില്‍ ഉയര്‍ന്നുവരുന്ന അസഹുഷ്ണതാ സാഹചര്യത്തില്‍ നമ്മളും അഭയാര്‍ത്ഥികളാകേണ്ടി വരുമോയന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. കെ.എം സീതി. ഇസ്‌കഫ് വൈക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'റോഹിംഗ്യകള്‍ മനുഷ്യരല്ലേ' എന്ന പ്രമേയവുമായി തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദേഹം. സനാതന മൂല്യങ്ങളുടെ നാടാണ് ഇന്‍ഡ്യ. അഭയാര്‍ത്ഥികളെയും മനുഷ്യാവകാശലംഘനം നേരിടുന്നവരെയും സംരക്ഷിച്ച പാരമ്പര്യമാണ് ഇന്‍ഡ്യക്കുള്ളത്. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഈ നയങ്ങളില്‍ നിന്നും പിന്നോട്ടുപോയിരിക്കുന്നു. ജീവന്‍ ഭയം കൊണ്ട് മ്യാന്‍മാറില്‍നിന്ന് പലായനം ചെയ്തുവന്ന ഒരു നേരത്തെ ആഹാരത്തിനു പോലും നിവര്‍ത്തിയില്ലാത്തവരെ ഇസ്‌ലാമിക് സ്റ്റേറ്റും അല്‍ ഖായിദയുമാക്കി മുദ്രകുത്തി പുറം തള്ളുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാനുള്ള നയങ്ങളാണ് രാജ്യം സ്വീകരിക്കേണ്ടതെന്നും കെ.എം സീതി കൂട്ടിച്ചേര്‍ത്തു. ഇസ്‌കഫ് വൈക്കം മേഖലാ പ്രസിഡന്റ് ഇ.ജി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫിറോഷ് മാവുങ്കല്‍, അഡ്വ. എന്‍.ചന്ദ്രബാബു, എം.ഡി ബാബുരാജ്, എം.കെ ഷിബു, ജോസഫ് ചാവറ, ടി.എന്‍ സുരേന്ദ്രന്‍, ബേബി ജോസഫ്, രാംദാസ്, റോജന്‍ ജോസ്, അഡ്വ. കെ.ആര്‍ പ്രവീണ്‍, എ.വി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.