Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈനുങ്കല്‍ പാടശേഖരത്തില്‍ കൃഷിയിറക്കി
19/10/2017
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ പൈനുങ്കല്‍ പാടശേഖരത്തില്‍ നടത്തുന്ന നെല്‍കൃഷിയുടെ വിത്ത്പാകല്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പൈനുങ്കല്‍ പാടശേഖരത്തില്‍ ഇനി നെല്‍ച്ചെടികള്‍ വിളയും. വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന ഇരുപത് ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കി വിത്തുപാകി. പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, പൈനുങ്കല്‍ പാടശേഖര സമിതിയുടെയും നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. വിത്ത്പാകലിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയ, അസി. കൃഷി ഓഫീസര്‍മാരായ പി.എസ് സലിമോന്‍, കെ.വി ഉദയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി തോമസ്, ടി.എസ് സെബാസ്റ്റിയന്‍, സെബാസ്റ്റിയന്‍ ആന്റണി, അനിയമ്മ, സബിത, അനി, രാമചന്ദ്രന്‍, കുഞ്ഞുമണി എന്നിവര്‍ പങ്കെടുത്തു.