Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപാവലിക്ക് നിറശോഭയേകി ദീപക്കാഴ്ച
19/10/2017
തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദീപാവലിയോടനുബന്ധിച്ച് ഒരുക്കിയ ദീപക്കാഴ്ച.


വൈക്കം: തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കി ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ദീപാവലി ആഘോഷിച്ചു. മധുരം പങ്കുവെച്ചും, ദീപക്കാഴ്ചകള്‍ ഒരുക്കിയും, പൂത്തിരി കത്തിച്ചും ഭവനങ്ങളിലും ദീപാവലി ആഘോഷിച്ചു. ചുറ്റമ്പല ചുവരുകളിലും ഗോപുരങ്ങളിലും സായംസന്ധ്യയ്ക്ക് ഭക്തിയുടെ നിറശോഭയേകി ദീപങ്ങള്‍ തെളിഞ്ഞു. ദീപാരാധനയുടെ മുഹൂര്‍ത്തത്തിലായിരുന്നു ദീപക്കാഴ്ച. മണ്‍ചിരാതുകളില്‍ തെളിഞ്ഞ ദീപങ്ങള്‍ ഭക്തിയുടെ പൊന്നൊളി പരത്തി. തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ ദീപാവലി ആഘോഷിച്ചു. ക്ഷേത്രമതില്‍ക്കകത്ത് ഒരുക്കിയ വര്‍ണദീപാലങ്കാരങ്ങള്‍ ഭക്തിയുടെ ദൃശ്യഭംഗി പകര്‍ന്നു. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. നൂറുക്കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.