Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സദ്ഭാവനസ്മൃതി യാത്ര
19/10/2017

വൈക്കം: വര്‍ഗീയതക്കും വിഘടനവാദത്തിനുമെതിരെ രാജീവ് ഗാന്ധി നയിച്ച സദ്ഭാവനാ യാത്രയുടെ 27-ാമത് വാര്‍ഷികാനുസ്മരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സദ്ഭാവനസ്മൃതി യാത്ര നാളെ ഉച്ചയ്ക്ക് രണ്ടിന് കാട്ടിക്കുന്നില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കാട്ടിക്കുന്നില്‍നിന്നും വൈക്കത്തെക്ക് നടക്കുന്ന അനുസ്മരണ യാത്രയില്‍ ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നടക്കുന്ന സമാപനമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി കെ.സുധാകരന്‍, കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കോട്ടയം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും.