Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരോധിത പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ബിന്നുകള്‍ മാലിന്യ നിക്ഷേപത്തിനുള്ള ബിന്നുകളായി മാറുന്നു
18/10/2017

വൈക്കം: നിരോധിത പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിന്നുകള്‍ മാലിന്യ നിക്ഷേപത്തിനുള്ള ബിന്നുകളായി മാറിയ അവസ്ഥയിലാണ്. യാതൊരു നിര്‍ദ്ദേശവുമില്ലാതെ ബിന്നുകള്‍ സ്ഥാപിച്ചതു വഴി ഇവയുടെ പ്രയോജനം മനസ്സിലാക്കാതെ ഇവയ്ക്കു ചുറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവ് കാഴ്ചയായി. ശുചിത്വമിഷന്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശേഖരിച്ച് റീ-സൈക്ലിംഗിന് നല്‍കുക എന്ന ഉദ്ദേശം തുടക്കത്തിലെ പാളിയ അവസ്ഥയിലാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നഗരസഭയുടെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴി ശേഖരിക്കുന്നതിനും കൃത്യമായ ഇടവേളകളില്‍ നഗരസഭ ശേഖരിച്ച് മാലിന്യ സംസ്‌ക്കരണ ഏജന്‍സികള്‍ക്ക് നല്‍കുവാനുള്ള ഇച്ഛാശക്തി നഗരസഭാ കൗണ്‍സിലില്‍ തീരുമാനിച്ചാല്‍ നിരോധിത പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ കഴിയും. നിലവില്‍ നഗരസഭയുടെ വിവിധ റോഡരുകളില്‍ അലക്ഷ്യമായി സ്ഥാപിച്ചിട്ടുള്ള ബിന്നുകള്‍ അതാതുപ്രദേശങ്ങളിലെ റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് പുനസ്ഥാപിച്ചാല്‍ ഈ പദ്ധതി പൂര്‍ണ്ണവിജയത്തിലെത്തിക്കുവാന്‍ കഴിയുന്നതാണ്. ഇതിനാവശ്യമായ ബോധവല്‍ക്കരണം എല്ലാ വാര്‍ഡുസഭകളിലും നടത്തേണ്ടതാണ്. ഓരോ വ്യക്തിയും ഉറവിട മാലിന്യസംസ്‌ക്കരണത്തിന് മുന്‍തൂക്കം കൊടുക്കണം. മാലിന്യനിര്‍മ്മാര്‍ജ്ജനം കാര്യക്ഷമാക്കണമെന്ന് 'ട്രാക്ക്' ആവശ്യപ്പെട്ടു. യോഗത്തില്‍ പി ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എം.അബു, കെ.രഘുനന്ദനന്‍, ജയകുമാര്‍, സുനില്‍, ജോസഫ്, സോമന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.