Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ആഞ്ഞിലിക്കാവ് പാലം പുനര്‍നിര്‍മിക്കണം
18/10/2017

വൈക്കം: അപകടാവസ്ഥയിലായ ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ആഞ്ഞിലിക്കാവ് പാലം പുനര്‍നിര്‍മിക്കണംമെന്ന് സി.പി.ഐ പരുത്തിമുടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ആഞ്ഞിലിക്കാവ്-നക്കംതുരുത്ത് റോഡിലെ പാലം ബലഹീനമായിട്ട് നാളുകളേറെയായി. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ ദ്രവിച്ച് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ വാഹനങ്ങളും കാല്‍നടയാത്രക്കാരും കയറി പോകുന്ന ആഞ്ഞിലിക്കാവ് പാലം പുനര്‍നിര്‍മിക്കാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണം. പന്ത്രണ്ടാം വാര്‍ഡിലെ വള്ളാക്കട പാലത്തിന്റെ റോഡിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആര്‍.ബിജു ഉദ്ഘാടനം ചെയ്തു. ശൗരി അധ്യക്ഷത വഹിച്ചു. ആര്‍.സുശീലന്‍, സി.കെ ആശ എം.എല്‍.എ, കെ.ജി രാജു, പി.രാജീവ്, സാബു പി.മണലൊടി, കെ.വി ഉദയകുമാര്‍, സി.ജി പൊന്നപ്പന്‍, ഇ.കെ വിശ്വന്‍, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി കെ.ചെല്ലപ്പനെയും അസി. സെക്രട്ടറിയായി എസ്. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.