Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരം മാലിന്യസംഭരണ കേന്ദ്രമായി മാറുന്നു.
18/10/2017

വൈക്കം: നഗരം മാലിന്യസംഭരണ കേന്ദ്രമായി മാറുന്നു. പൊതുവഴികളിലെല്ലാം ചപ്പുചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നത് മാറ്റാന്‍ യാതൊരു സംവിധാനവുമില്ല. ഇടറോഡുകളിലെല്ലാം മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി നിക്ഷേപിച്ചിരിക്കുന്ന അവസ്ഥയിലാണ്. നഗരസഭ മതിലില്‍ പരിസ്ഥിതി സംരക്ഷണദൗത്യസേന കെട്ടിയിരിക്കുന്ന ബാനറിലെ 'വൈക്കം നഗരസഭ മാലിന്യവിമുക്തമാക്കുക' എന്നത് നഗരത്തില്‍ മാലിന്യമാണെന്ന് പരസ്യമായി അംഗീകരിക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു ആരോപിച്ചു. ഇപ്പോള്‍ നഗരത്തില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നഗരത്തെ നരകമാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നഗരസഭ കവാടത്തിനുമുന്നില്‍ സമരവും ധര്‍ണവും നടത്തിയവരെയൊന്നും എല്‍.ഡി.എഫ് ഭരണമായതുകൊണ്ട് കാണാനില്ല. ഇതിനുമുന്‍പ് ഒരിക്കലും നഗരം നാറുന്ന സ്ഥിതിവിശേഷം വൈക്കത്ത് ഉണ്ടായിട്ടില്ല. മാലിന്യ സംസ്‌കരണം നഗരസഭയുടെ പ്രാഥമിക കര്‍ത്തവ്യമാണെന്നത് മറന്നുപോകുന്നത് ജനങ്ങളോടും നാടിനോടുമുള്ള അവഹേളനമാണെന്നും മോഹന്‍ ഡി.ബാബു പറഞ്ഞു.