Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നത് പാലത്തിന്റെ സംരക്ഷണ ഭിത്തിക്ക് ഭീഷണിയാകുന്നു.
18/10/2017
താഴപ്പള്ളി പാലത്തിനു സമീപം വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നു.

തലയോലപ്പറമ്പ്: അടിയം താഴപ്പള്ളി പാലത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നത് പാലത്തിന്റെ സംരക്ഷണ ഭിത്തിക്ക് ഭീഷണിയാകുന്നു. പാലത്തിനു സമീപത്തുകൂടി കടന്നു പോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ കഴിഞ്ഞ മൂന്നാഴ്ചയായി പൊട്ടി ഒഴുകുകയാണ്. പൈപ്പില്‍ നിന്നും വെള്ളം ശക്തമായി ചീറ്റുന്നതിനെ തുടര്‍ന്ന് റോഡില്‍ ഉണ്ടായ വെള്ളക്കെട്ട് മൂലം പാലത്തിന്റെ സംരക്ഷണഭിത്തിയും അപ്രോച്ച് റോഡും തകരാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിക്കടി പൈപ്പുലൈനുകളില്‍ ചോര്‍ച്ചയുണ്ടാകുന്നത് വാട്ടര്‍ അഥോറിട്ടിയെ ഏറെ വിമര്‍ശവിധേയമാക്കുന്നുണ്ട്. പണികളിലെ താളപ്പിഴവുകളാണ് പ്രധാനകാരണം. പൊട്ടിയ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.