Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടത്തി.
11/01/2016

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സഹായിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടത്തി. ഫിഷറീസ് വകുപ്പ് എഡ്യൂഫെസ്റ്റ് പദ്ധതിപ്രകാരം നടത്തുന്ന സെമിനാറിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് അസി. ഡയറക്ടര്‍ എസ്.ജലജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ ശ്രീകുമാരന്‍ നായര്‍, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, സൗദാമിനി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എം.സിയാര്‍, പി.ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ബിനു കണ്ണന്താനം, എസ്.ജലജ, ജോബിന്‍ ജോസഫ് എന്നിവര്‍ ക്ലാസ് എടുത്തു.