ഫോട്ടോഗ്രാഫേഴ്സ് കുടുംബസംഗമം
17/10/2017
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വൈക്കം മേഖലാ കുടുംബസംഗമം ഡിവൈ.എസ്.പി പി.കെ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വൈക്കം മേഖലാ കുടുംബസംഗമം വൈക്കം റോയല്‍ ക്ലബ്ബില്‍ ഡിവൈ.എസ്.പി പി.കെ സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.ജി രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി താന്നിക്കല്‍, സെക്രട്ടറി ബൈജു കമല്‍, ട്രഷറര്‍ എം.സി ലാസര്‍, ടി.എ തോമസ്, ടി.എച്ച് നൗഷാദ്, രാജ്മോഹന്‍, ഹാരിസ് മണ്ണഞ്ചേരി, ജോബി സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.