Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂതങ്കേരില്‍ ക്ഷേത്രത്തില്‍ സപ്താതയജ്ഞം തുടങ്ങി
17/10/2017
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം മുന്‍ശബരിമല മേല്‍ശാന്തി ഇണ്ടംതുരുത്തിമന വി.മുരളീധരന്‍ നമ്പൂതിരി ദീപപ്രകാശനം നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 133-ാം നമ്പര്‍ വടയാര്‍ ശാഖയിലെ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഏഴാമത് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. താന്ത്രികകുലപതി ബ്രഹ്മശ്രീ മനയത്താറ്റു മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി യജ്ഞത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് യജ്ഞമണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി എം.ഡി ഷിബുശാന്തികള്‍ വിഗ്രഹപ്രതിഷ്ഠ നടത്തി. ഭാഗവതശ്രീ ചേര്‍ത്തല ബാലചന്ദ്രന്‍ ആണ് യജ്ഞാചാര്യന്‍. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, ആറിന് വിഷ്ണുസഹസ്രനാമം, പത്തിന് നരസിംഹാവതാരം, 11ന് നരസിംഹാഷ്‌ടോത്തരാര്‍ച്ചന, ഉച്ചക്ക് ഒന്നിന് അമൃതഭോജനം, രണ്ടിന് ഭാഗവതപാരായണം, രാത്രി എട്ടിന് ഭാഗവതപുരാണ സമീക്ഷ, പ്രഭാഷണം എന്നിവ നടക്കും. യജ്ഞം 22ന് സമാപിക്കും.