Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിയാര്‍ സ്പില്‍വേ പ്രവര്‍ത്തനക്ഷമമാക്കണം
17/10/2017

വൈക്കം: കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ കരിയാര്‍ സ്പില്‍വേ പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സി.പി.ഐ കൊതവറ നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സ്പില്‍വേ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയും കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. വേനല്‍ക്കാലത്ത് ഇപ്പോഴും ഓരുവെള്ളം കയറുന്നതുമൂലം കൃഷിനശിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ ന്യൂനതകള്‍ പരിഹരിച്ച് സ്പില്‍വേ ഉപയോഗപ്രദമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം അസി. സെക്രട്ടറി എം.ഡി ബാബുരാജ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.സി പുഷ്പരാജന്‍, സി.കെ പ്രശോഭനന്‍, ഡി.ബാബു, എം.ഉഷാകുമാരി, ടി.ബി പുരുഷോത്തമന്‍, ബൈജു എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി വിജേഷിനെയും അസി. സെക്രട്ടറിയായി വിമല്‍കുമാറിനെയും തെരഞ്ഞെടുത്തു.