Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കരുതലോടെ ഡി.വൈ.എസ്.പി ഓഫീസ്.
17/10/2017

വൈക്കം: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കരുതലോടെ ഡി.വൈ.എസ്.പി ഓഫീസ്. എസ്.പിയുടെ നിര്‍ദ്ദേശം ലഭിക്കുന്ന മുറക്ക് ഏതുനിമിഷവും ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ഉണ്ടാകും. മിന്നല്‍ പരിശോധനകളായിരിക്കും നടക്കുക. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അന്‍പത്തിയാറിലധികം പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ പോലീസിന്റെ വലയില്‍ വീണത്. ഇതില്‍ അധികവും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരാണ്. പിന്നീട് കുടുങ്ങിയത് കാറിലെത്തിയവരുമാണ്. ബാറുകളും മറ്റും തുറന്നതോടെയാണ് പരിശോധന കര്‍ശനമായത്. സ്റ്റേഷനുകളില്‍ നിന്നുള്ള നികുതിവരുമാനം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഇതിനുപിന്നിലുണ്ട്. പരിശോധനകള്‍ നല്ലതാണെങ്കിലും കൊടുംവളവുകളിലും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും പോലീസ് വാഹനപരിശോധന നടത്തുന്നത് വിമര്‍ശനങ്ങള്‍ക്കൊപ്പം അപകടങ്ങള്‍ക്കും ഇടയാക്കുന്നു. ഇതിനുമാറ്റമുണ്ടായില്ലെങ്കില്‍ നല്ലരീതിയിലുള്ള പോലീസ് പരിശോധനകളെ പോലും വിവാദങ്ങളില്‍ കൊണ്ടെത്തിച്ചേക്കും.