Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാനവ്യാപകമായി നടത്തിയ യു.ഡി.എഫ് ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം.
17/10/2017
ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈക്കം ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: സംസ്ഥാനവ്യാപകമായി നടത്തിയ യു.ഡി.എഫ് ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ചില കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തിയെങ്കിലും യാത്രക്കാര്‍ തീരെ കുറവായിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞ് സര്‍വീസ് നിര്‍ത്തണമെന്ന് ആവശ്യമുയര്‍ത്തി. താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി നടന്നു. അന്‍പത് ശതമാനത്തില്‍ താഴെയായിരുന്നു ഹാജര്‍നില. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനമായെത്തി ഓഫീസ് അടപ്പിച്ചിരുന്നു. വൈക്കം ഫെറിയുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. സ്‌ക്കൂളുകള്‍, ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടഞ്ഞുകിടന്നു. തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ടി.വി പുരം, തലയാഴം, ഉദയനാപുരം, വെച്ചൂര്‍, ചെമ്പ് പഞ്ചായത്തുകളിലെല്ലാം ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. പുലര്‍ച്ചെ കടകള്‍ തുറന്നെങ്കിലും രാവിലെ ഒന്‍പതോടെ എല്ലാം അടച്ചു. വെള്ളൂര്‍, ന്യൂസ് പ്രിന്റ് ഫാക്ടറി, സിമന്റ് ഫാക്ടറി എന്നിവയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു. ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനം നടത്തി. അക്കരപ്പാടം ശശി, അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, പി.എന്‍ ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ജെയ്‌ജോണ്‍ പേരയില്‍, പി.വി പ്രസാദ്, അഡ്വ. ജമാല്‍കുട്ടി, ആര്‍.മോഹന്‍ദാസ് എന്നിവര്‍ ഹര്‍ത്താലിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. അജിത് മുളകുകുന്നേല്‍, പി.വി വിവേക്, എം.ടി അനില്‍കുമാര്‍, ജോര്‍ജ്ജ് വര്‍ഗീസ്, സോണി സണ്ണി, ഇടവട്ടം ജയകുമാര്‍, ഷാജി വല്ലൂത്തറ, എം.അബു, ബി.ചന്ദ്രശേഖരന്‍, പി.ജോണ്‍സണ്‍, പി.ടി സുഭാഷ്, പി.എസ് പ്രതീഷ്, ബാലാജി പൈ, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.