വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് നടത്തി.
14/10/2017
താലൂക്ക് എന്‍.എസ്.എസ് യൂണിയന് 97 കരയോഗങ്ങളിലെ യുവതി യുവാക്കള്‍ക്കായി നടത്തിയ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് യൂണിയന് പ്രസിഡന്റ് ഡോ.സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴിലുള്ള എച്ച്.ആര് സെന്ററിന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ യുവതി യുവാക്കള്‍ക്കായി വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് നടത്തി. എച്ച്.ആര് സെന്റര്‍ ഹാളില്‍ യൂണിയന് പ്രസിഡന്റ് ഡോ.സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, കെ.എസ് സാജുമോന്‍, പി.പ്രസാദ്, ഡോ. ഇ.എന്‍ ശിവദാസ്, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു. എം.ഗോപാലകൃഷ്ണന്, പ്രതാപചന്ദ്രന്, ഡോ.അരുണ്‍ പ്രദീപ്, പി.എന്‍ രാധാകൃഷ്ണന്, എസ് മധു, എന്‍.ജി ബാലചന്ദ്രന് എന്നിവര്‍ ക്ലാസ്സ് എടുത്തു.