Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഞാറു നടീല്‍ നടത്തി
14/10/2017
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പാടശേഖരത്തില്‍ നെല്‍കൃഷി ഇറക്കുന്നതിന്റെ ഉദ്ഘാടനം നടീല്‍ യന്ത്രം ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: നെല്‍കൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ഷകരെ സംഘടിപ്പിച്ച് മുന്നിട്ടിറങ്ങുന്നു. ഇതിന്റെ ആദ്യപടിയായി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 35 ഏക്കര്‍ പാടശേഖരത്തില്‍ ഞാറ് നട്ടു. ഉത്സവലഹരിയിലായിരുന്നു കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിലേക്ക് ഒഴുകിയെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് നെല്‍കൃഷികൊണ്ട് സമൃദ്ധിയിലായിരുന്നു. എന്നാല്‍ ഇന്ന് പല പാടശേഖരങ്ങളും തരിശ് കിടക്കുകയാണ്. തരിശുപാടശേഖരങ്ങളെല്ലാം കൃഷിയോഗ്യമാക്കുവാന്‍ പഞ്ചായത്തും കൃഷിഭവനും മുന്‍കയ്യെടുക്കുമെന്ന് നെല്‍കൃഷി ഇറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ പറഞ്ഞു. മുന്‍ഗ്രാമപഞ്ചായത്ത് അംഗം ബിനോയ് തോട്ടത്തിലിന്റ 25 ഏക്കറിലും സമീപവാസികളുടെ പത്ത് ഏക്കറിലുമാണ് നെല്‍കൃഷി ആരംഭിച്ചത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാലിനി മോഹനന്‍, പി.ആര്‍ സുഗുണന്‍, ചന്ദ്രന്‍ പുഞ്ചായില്‍, ലൂക്ക് മാത്യു, റെജി ആറാക്കല്‍, ഒ.കെ ബിനോയ്, രാജേഷ് രമണന്‍, പി.ജെ ആന്‍സമ്മ, രഞ്ജുഷ ഷൈജി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ കുര്യാക്കോസ് തോട്ടത്തില്‍, പാടശേഖരസമിതി സെക്രട്ടറി എന്‍.കെ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.