Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇറച്ചിക്കോഴികളുമായി വന്ന വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു.
11/01/2016
എറണാകുളം കവലയ്ക്ക് സമീപം വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് അപകടത്തില്‍പ്പെട്ട പിക്അപ് വാന്‍.

ശനിയാഴ്ച പുലര്‍ച്ചെ 4.40 വൈക്കത്തെ വിറപ്പിച്ചു. പട്രോളിംഗിനിടെ യാദൃശ്ചികമായി എത്തിയ പോലീസ് നീക്കങ്ങളാണ് വന്‍ദുരന്തം ഒഴിവാക്കിയത്. ഇറച്ചിക്കോഴികളുമായി വന്ന വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു. സംഭവം നടന്ന ഉടന്‍ റോഡിലൂടെ വൈദ്യുതി പ്രവഹിച്ചു. പോസ്റ്റില്‍ നിന്ന് 10 മീററര്‍ ദുരത്തിലുള്ള പെട്രോള്‍ പമ്പിലേക്ക് വൈദ്യുതി പ്രവഹിക്കാതിരുന്നത് ദുരന്തം ഒഴിവാക്കി. എറണാകുളം കവലയില്‍നിന്ന് വാഹനങ്ങള്‍ പോലീസ് തിരിച്ചുവിട്ടു. പിന്നീട് കെ.എസ്.ഇബി അധികാരികളെ അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞുനുറുങ്ങി റോഡില്‍ പതിച്ചു. വൈദ്യുതി ലൈനില്‍നിന്ന് തീ പടര്‍ന്നെങ്കിലും അപകടം ഉണ്ടായില്ല. ഇടിയുടെ ആഘാതത്തില്‍ പിക്അപ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അക്കരപ്പാടം സ്വദേശിയായ ഡ്രൈവര്‍ നിസാരപരുക്കുകളോടെ രക്ഷപെട്ടു. കെ.എസ്.ഇ.ബിക്ക് 45000 രൂപയുടെ നഷ്ടം സംഭവിച്ചു.