ഗുണഭോക്തൃകമ്മിറ്റി യോഗം 17ന്
14/10/2017
തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള കര്‍ഷകരുടെ ഗുണഭോക്തൃകമ്മിറ്റി യോഗം 17ന് രാവിലെ പത്തിന് തലയോലപ്പറമ്പ് വെറ്ററിനറി ആശുപത്രിയില്‍വെച്ച് നടക്കും. രണ്ടു മുതല്‍ ആറുമാസം വരെ പ്രായമുള്ള കിടാരികളുള്ള കര്‍ഷകര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണം. ജനറല്‍ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികൂടി 27ന് മുന്‍പായി ഹാജരാക്കണമെന്ന് സീനിയര്‍ വെറ്ററിനറി സര്ജന് അറിയിച്ചു.