Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂടിക്കാഴ്ച 17 മുതല്‍ 21 വരെ നടക്കും
14/10/2017

വൈക്കം: അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാനായി അപേക്ഷ സമര്‍പ്പിച്ച മറവന്‍തുരുത്ത് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകളുമായുള്ള കൂടിക്കാഴ്ച 17 മുതല്‍ 21 വരെ നടക്കും. 24, 25, 27, 28, 29, 30, 31 നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ 17നും, 32, 33, 34, 35, 36, 37, 194, 214 നമ്പര്‍ കടകളിലെ കാര്‍ഡുകാര്‍ 19നും, 38, 39, 45, 46, 47, 48, 49, 205 നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ 20നും, 42, 43, 44, 50, 51, 215 നമ്പര്‍ കടകളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ 21നും രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 3.30നും ഇടയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.