Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളവെടുപ്പ് ഉത്സവം നടത്തി
13/10/2017
വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മണ്ണിന്റെ മണവും ഗുണവും പ്രകൃതിയുടെയും ജലത്തിന്റെയും സംരക്ഷണവും കുട്ടികളില്‍ അറിവുകളായി മാറേണ്ടതുണ്ടന്നും അതിന് സ്‌കൂള്‍ തലങ്ങളില്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷികള്‍ ഗുണകരമാണെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ന്യൂതനവും ശാസ്ത്രീയവുമായ കൃഷി രീതികളെകുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അറിവുകള്‍ നല്‍കാന്‍ പാഠ്യ വിഷയമാക്കുവെന്നും മന്ത്രി പറഞ്ഞു. വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉല്‍പ്പന്ന വിപണനം ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഓഫീസര്‍ സുമാ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ഡി.ഒ. ടി.കെ മിനി ആല്‍ബം പ്രകാശനം ചെയ്തു. അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ജോര്‍ജ്ജ് ജോസഫ് പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് സുകുമാരന്‍നായര്‍, പ്രിന്‍സിപ്പാള്‍ കെ.ജി മഞ്ചു, പ്രധാന അധ്യാപിക കെ.കെ ചന്ദ്രമതി, ഡോ. പി.വിനോദ്, ഡോ. എന്‍.കെ ശശിധരന്‍, കൃഷി ഓഫീസര്‍ ഹയറുന്നിസ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍മാരായ പി.എസ് സലിമോന്‍, മെയ്‌സണ്‍ മുരളി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ആദരിച്ചു. നഗരസഭയിലെ കൗണ്‍സിലര്‍മാരും പങ്കെടുത്തു.