Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാങ്കുകളില്‍ നിന്നും വിരമിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
13/10/2017
ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ സംഘടിപ്പിച്ച ബാങ്ക് റിട്ടയറീസ് സംഗമം സീനിയര്‍ മെമ്പര്‍ തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നും വിരമിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. സത്യാഗ്രഹ സ്മാരക ഹാളിലായിരുന്നു സൗഹൃദം പങ്കുവച്ച കൂട്ടായ്മ. പ്രസിഡന്റ് ജെ. രാമചന്ദ്രപ്രഭുവിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമം സീനിയര്‍ മെമ്പര്‍ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മണിക്കുട്ടന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.ജി ഷണ്‍മുഖന്‍, സി.എം ദേവസി, രാജന്‍ അക്കരപ്പാടം, എം.രവീന്ദ്രന്‍, റ്റി.കെ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. 75 വയസ്സ് പിന്നിട്ട മെമ്പര്‍മാരായ സി.ജോസഫ് , തോമസ് ഐസക്, സക്കറിയ , പി.എസ് കുര്യാക്കോസ്, സെബാസ്റ്റിയന്‍ പേരയില്‍, ഏലിക്കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സൗമ്യ നിദേഷ്, പ്രിയങ്ക, ഗിരിജ, രജനി സജി എന്നിവരുടെ സംഘം നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.