Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് വില്‍പന നടത്തിയാളെ പോലീസ് പിടികൂടി
13/10/2017

തലയോലപ്പറമ്പ്: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന ഒരാളെ കൂടി തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലറ പുത്തന്‍പുരയ്ക്കല്‍ രാഹുല്‍ (തമ്പി - 19) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് ബസ് സ്റ്റാന്റിനു സമീപത്തുനിന്നും പിടികൂടിയത്. കഴിഞ്ഞമാസം കടുത്തുരുത്തി പോലീസ് ഇയാളെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജയില്‍ വിമോചിതനായതിനുശേഷം വീണ്ടും കഞ്ചാവ് കച്ചവടം നടത്തിവരവെയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പില്‍ നിന്നും കടുത്തുരുത്തിയില്‍ നിന്നുമായി നാലുപേരെ പിടികൂടിയിരുന്നു. ഇവര്‍ക്ക് കഞ്ചാവ് വിറ്റിരുന്ന ആളെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സി.ഐ ബിനുവിനുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ വി.എസ് സുധീഷ്‌കുമാര്‍, ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ എ.എസ്.ഐമാരായ എം.എല്‍ വിജയപ്രസാദ്, കെ.നാസര്‍, പി.കെ ജോളി, എ.അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.