Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിക്കും : മന്ത്രി അഡ്വ. കെ.രാജു.
13/10/2017
വൈക്കം ബ്ലോക്ക് ക്ഷീരസംഗമം ക്ഷീരവികസനവകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഡയറി സോണ്‍ പദ്ധതി പ്രകാരം ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി വൈക്കം ബ്‌ളോക്കില്‍ അന്‍പത് ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി അഡ്വ. കെ.രാജു. വൈക്കം ബ്ലോക്ക് ക്ഷീരസംഗമവും ഉദയനാപുരം പഞ്ചായത്തിലെ ക്ഷീരഗ്രാമം പൂര്‍ത്തീകരണ പ്രഖ്യാപനവും ഫാം ഉപകരണങ്ങളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അന്‍പത് ബ്ലോക്കുകളിലാണ് ഡയറി സോണ്‍ പദ്ധതി നടപ്പാക്കുന്നത്. വിജയകരമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയ ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ ക്ഷീര വികസന ഓഫിസ് അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, പി.വി ഹരിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.