Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകനയോഗം ചേര്‍ന്നു
13/10/2017

വൈക്കം: വൈക്കത്ത് നടപ്പിലാക്കുന്ന പെപ്പര്‍ ടൂറിസം പദ്ധതിയുടെ അവലോകനയോഗം സി കെ ആശ എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വൈക്കം വ്യാപാരഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി നടപ്പാക്കുന്ന വെച്ചൂര്‍, തലയാഴം, കല്ലറ, ടി വി പുരം, ഉദയനാപുരം, ചെമ്പ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഭഗത് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. മുന്‍സിപ്പാലിറ്റിയിലും ഗ്രാമപഞ്ചായത്തുകളിലും നവംബര്‍ 15നകം ടൂറിസം ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതായി എം എല്‍ എ അറിയിച്ചു.