Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം മേഖലയിലെ കടകളില്‍ മോഷണം.
13/10/2017

വൈക്കം: കുലശേഖരമംഗലം മേഖലയിലെ കടകളില്‍ മോഷണം. ഇന്നലെ രാത്രി കൂട്ടുമ്മേല്‍ പ്രദേശത്തെയും ടോള്‍ ജങ്ഷനിലെയും നിരവധി കടകളില്‍ കള്ളന്‍ കയറി. ചെമ്പ് തെക്കോട്ട് കാരയില്‍ വാസുദേവന്റെ ഉടമസ്ഥതയിലുള്ള ടോള്‍ ജങ്ഷനിലെ മെഡിക്കല്‍ ഷോപ്പില്‍ നടന്ന മോഷണം സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞു. പുലര്‍ച്ചെ 2.20ന് തലയില്‍ മുണ്ടിട്ട് മറച്ച് ഷട്ടര്‍ തുറന്ന് അകത്തുകയറുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഷോപ്പിലുണ്ടായിരുന്ന 300 രൂപയും പണം സൂക്ഷിക്കുന്ന പെട്ടിയും കള്ളന്‍ കൊണ്ടുപോയി. കൂട്ടുമ്മേല്‍ ജങ്ഷനിലെ തുണിക്കട ഉള്‍പ്പെടെയുള്ള ഷോപ്പുകളില്‍ കയറിയ മോഷ്ടാവ് അവിടെ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. പോലീസ് എത്തി പരിശോധന നടത്തി കേസ് എടുത്തു.