Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി പി ഐ ബ്രാഞ്ചുസമ്മേളനങ്ങള്‍ നടത്തി
10/10/2017

വൈക്കം: സി പി ഐ വൈപ്പിന്‍പടി ബ്രാഞ്ചു സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി രഘുനന്ദനനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശശികുമാറിനെയും തിരഞ്ഞെടുത്തു.

മനയ്ക്കല്‍ പറമ്പ് ബ്രാഞ്ചു സമ്മേളനം പി പ്രദീപ് ഉദ്ഘാടനം ചെയ്തു. ആര്‍ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സിന്ധുവിനെ തിരഞ്ഞെടുത്തു.

തോട്ടുവക്കം ബ്രാഞ്ചു സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സി പി ലെനിനിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി പി സി റെജിമോനെയും തിരഞ്ഞെടുത്തു.

ആറാട്ടുകുളങ്ങര ബ്രാഞ്ചുസമ്മേളനം കെ എസ് രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിച്ചു. കനകാംമ്പരനെ സെക്രട്ടറിയായും സുഗുണനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

കൊച്ചുകവല ബ്രാഞ്ചുസമ്മേളനം എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സി എന്‍ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബുവിനെ സെക്രട്ടറിയായും ഒ ഡി പ്രകാശനെ അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. സമ്മേളനങ്ങളില്‍ കെ ഡി വിശ്വനാഥന്‍, അഡ്വ. കെ പ്രസന്നന്‍, ആര്‍ ബിജു, ഡി രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.