Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം നടത്തി
10/10/2017

വൈക്കം: വെച്ചൂര്‍ ഇടയാഴം 1131-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ പൊതുയോഗം പ്രസിഡന്റ് കെ വേലായുധന്‍ നായരുടെ അധ്യക്ഷതയില്‍ നടത്തി. താലൂക്ക് യൂണിയന്‍ പ്രതിനിധികളായി വെച്ചൂര്‍ കെ വേലായുധന്‍ നായരെയും മനു മന്ദിരത്തില്‍ മനോജ് കുമാറിനെയും തിരഞ്ഞെടുത്തു. ഇലക്ടറല്‍ റോള്‍ മെമ്പറായി കെ വേലായുധന്‍ നായരെയും തിരഞ്ഞെടുത്തു. യൂണിയന്‍ കമ്മറ്റി അംഗം എന്‍ ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. കരയോഗം നടപ്പാക്കുന്ന ഭവനദാന പദ്ധതിയില്‍ തലപ്പള്ളില്‍ വിനോദ് കുമാറിന് നിര്‍മ്മാണത്തിനുള്ള തുക യൂണിയന്‍ കമ്മറ്റി അംഗം എന്‍ ഗോപാലകൃഷ്ണന്‍ കൈമാറി. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി. ചാണയില്‍ ഗിരീഷിന് സമഗ്ര കര്‍ഷകനുള്ള പുരസ്‌കാരവും തുരുത്തിപ്പള്ളില്‍ ശിവദാസിന് ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരവും നല്‍കി. ഗാനരചയിതാവ്, ഗായകന്‍ എന്ന നിലയില്‍ പ്രതിഭ തെളിയിച്ച അമല്‍ വിജയനെയും ചടങ്ങില്‍ ആദരിച്ചു.