Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹയജ്ഞം തുടങ്ങി.
10/10/2017
പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തില്‍ യജ്ഞത്തിന്റെ ദീപപ്രകാശനം വിജയഫാഷന്‍ ജൂവലറി എം ഡി ജി വിനോദ് നിര്‍വ്വഹിക്കുന്നു

വൈക്കം: പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം വിജയഫാഷന്‍ ജൂവലറി എം ഡി ജി വിനോദ് നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി ചേര്‍ത്തല ഗോപിനാഥന്‍, മേല്‍ശാന്തി വിശ്വംഭരന്‍ എന്നിവര്‍ കാര്‍മികരായി. യജ്ഞാചാര്യന്‍ ലക്ഷ്മി നാരായണദാസന്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി ആര്‍ ബിജി ഗ്രന്ഥ സമര്‍പ്പണം നടത്തി. കെ പി സാബു നിറപറയും ശരത് ശാന്തി നാണയപ്പറയും സമര്‍പ്പിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയോടെ കൊണ്ടുവന്നു. ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ കിഴക്കേപൂത്തേത്ത്, സെക്രട്ടറി സുധീര്‍ വി തമ്പുരാന്‍ കുറുവേലി, രക്ഷാധികാരി തങ്കച്ചന്‍, ദേവസ്വം മാനേജര്‍ പി വി സുദര്‍ശനന്‍, കെ വി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.