Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി.
10/10/2017
വൈക്കം ഉപജില്ലാ കായികമേളയില്‍ ചാമ്പ്യന്‍മാരായ വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടും മാനേജര്‍ക്കുമൊപ്പം.

വൈക്കം: മരങ്ങാട്ടുപള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌ക്കൂള്‍ മൈതാനത്ത് നടന്ന വൈക്കം ഉപജില്ലാ കായികമേളയില്‍ വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി. 47 സ്വര്‍ണവും, 31 വെള്ളിയും, 35 വെങ്കലവും ഉള്‍പ്പെടെ 377 പോയിന്റോടെയാണ് സെന്റ് മേരീസ് സ്‌ക്കൂള്‍ ഒന്നാമതെത്തിയത്. 272 പോയിന്റുകള്‍ കരസ്ഥമാക്കിയ ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ രണ്ടാമതും, 61 പോയിന്റുകള്‍ നേടി വൈക്കം ബോയ്‌സ് സ്‌ക്കൂള്‍ മൂന്നാമതും എത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും വല്ലകം സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.