Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം 20-ാം ദിവസത്തിലേക്ക് കടന്നു.
09/01/2016
എ.ഐ.വൈ.എഫ് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ 19-ാം ദിവസത്തെ സമരം ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്യുന്നു

താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം 20-ാം ദിവസത്തിലേക്ക് കടന്നു. സമരം മൂന്നാഴ്ചയോടടുക്കുമ്പോഴും പ്രശ്‌നപരിഹാരത്തിന് അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എ.ഐ.വൈ.എഫ് കുററപ്പെടുത്തി. നിരാഹാര സത്യഗ്രഹത്തിന്റെ 19-ാം ദിവസത്തെ സമരം എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്.ബിജു അധ്യക്ഷത വഹിച്ചു. ആര്‍.ബിജു, പി.പ്രദീപ്, സാബു പി.മണലൊടി, അഡ്വ. എ.മനാഫ് എന്നിവര്‍ പ്രസംഗിച്ചു. അപ്പു, സുമേഷ്, കെ.വി അര്‍ജുന്‍, ദീപേഷ്, ശ്രീജിത്ത് എന്നിവരാണ് ഇന്നലെ നിരാഹാരം ആരംഭിച്ചത്.