Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളവെടുപ്പ് നടത്തി.
05/10/2017
ചെമ്മനത്തുകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും, ടി വി പുരം പഞ്ചായത്തും, ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗവും കൃഷിഭവനും ചേര്‍ന്ന് ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റ്റി അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയ, പി എസ് സാലിമോന്‍, ജീനതോമസ്, കരയോഗം പ്രസിഡന്റ് പി എന്‍ ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് റ്റി നായര്‍, എസ് ബിജു, ലീനമ്മ ഉദയകുമാര്‍, ഷീല സുരേന്ദ്രന്‍, സെബാസ്റ്റ്യന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.