Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറി വിത്ത് പാകി
05/10/2017
ടൗണ്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ജൈവപച്ചക്കറി കൃഷിയുടെ വിത്ത് നടീല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ടൗണ്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പരിസരം ശുചീകരിച്ച് പി ടി എ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വളപ്പില്‍ ജൈവപച്ചക്കറി കൃഷി വിത്ത് പാകി. കൃഷിയുടെ വിത്ത് പാകല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ കെ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജയ്ചന്ദ്, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി കെ ഹരിദാസ്, ആര്‍ പ്രദീപ്, ശ്രീപ്രസാദ്, ടി സി ജയന്‍, ജയശ്രീ, മായ, സരസമ്മ എന്നിവര്‍ പങ്കെടുത്തു.