Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
05/10/2017
മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം എം എല്‍ എ സി കെ ആശ നിര്‍വ്വഹിക്കുന്നു.

വൈക്കം: മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം വല്ലകം സെന്റ്‌മേരീസ് ഹൈസ്‌കൂളില്‍ എം എല്‍ എ സി കെ ആശ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ കെ വി ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി ഐ സപ്ന സ്വാഗതം പറഞ്ഞു. ഡോ അലക്‌സ് തോമസ്, ഡോ. സുശാന്ത്, ഡോ. സീജ, ഡോ. ഷാജി, ഡോ. സ്‌നേഹ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അലക്‌സ് ടോം, ശാരദമണി, ഷീബ പ്രകാശ്, കൃഷ്ണകുമാര്‍, ഉഷാകുമാരി, സ്മിത വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ പ്രദേശത്തെയും ഉദയനാപുരം പഞ്ചായത്തിലെയും രണ്ടായിരത്തോളം കുട്ടികള്‍ക്ക് ആദ്യദിവസം കുത്തിവയ്പ്പ് നല്‍കി. നവംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ വൈക്കം താലൂക്കിലെ എല്ലാ സ്‌കൂളുകളിലും തെരഞ്ഞെടുത്ത അങ്കണവാടികളിലും 9 മാസം മുതല്‍ 15 വയസ്സുവരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതാണെന്ന് ഇടയാഴം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍ പി പി ദിവാകരന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഷീല ശശിധരന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എസ് സജീവ്, കോട്ടയം ജില്ലാ മലേറിയ ഓഫീസര്‍ സി കെ അനില്‍കുമാര്‍, ഉദയനാപുരം പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി ജോസഫ്, സെന്റ് മേരീസ് എച്ച് എസ് ഹെഡ്മിസ്ട്രസ് ലിസി പി ഒ എന്നിവര്‍ സംസാരിച്ചു.