Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തകയോഗം ചേര്‍ന്നു
05/10/2017

വൈക്കം: ലോഹ്യാവിചാരവേദി വൈക്കം താലൂക്ക് പ്രവര്‍ത്തകയോഗം സംസ്ഥാന കമ്മറ്റി അംഗം എം സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടി. വൈക്കം ടി ബി യില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനവും ജി എസ് ടിയും ഇന്‍ഡ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും തൊഴിലില്ലായ്മയും രൂക്ഷമായ വിലക്കയറ്റവും, പാചകവാതകം പെട്രോള്‍ ഇന്ധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റവും താല്‍ക്കാലികമെന്ന് പറഞ്ഞ് ബി ജെ പി സര്‍ക്കാര്‍ ജനങ്ങളെ വലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇ പി ഭാസ്‌ക്കരന്‍, ബഞ്ചമിന്‍ ആന്റണി, ലിജോയി തോമസ്, എം ഒ ശിവന്‍, മോഹനന്‍ ചക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.