Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സദ്ഭാവനാ യാത്രയുടെ 27-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും
05/10/2017

വൈക്കം: വര്‍ഗീയതക്കും വിഘടനവാദത്തിനുമെതിരെ രാജീവ് ഗാന്ധി നയിച്ച സദ്ഭാവനാ യാത്രയുടെ 27-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 20ന് കാട്ടിക്കുന്നില്‍നിന്നും വൈക്കത്തെക്ക് നടക്കുന്ന അനുസ്മരണ യാത്രയില്‍ ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. യാത്രയുടെ ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് കാട്ടിക്കുന്നില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നടക്കുന്ന സമാപനമ്മേളനം കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ സലിം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സോണി സണ്ണി, എന്‍.എം താഹ, മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, പി.എന്‍ ബാബു, ബി.അനില്‍കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍, എം.കെ ഷിബു, എം.ആര്‍ ഷാജി, റെജി മേച്ചേരി, ബി.എല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.