Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധനവ് പ്രതിഷേധാര്‍ഹം : മഹിളാ ജനതാദള്‍ (യു) നിയോജകമണ്ഡലം കമ്മിറ്റി
05/10/2017

വൈക്കം: പെട്രോളിയം ഉല്‍പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി ഉയരുന്നതിനിടെ വീണ്ടും പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മഹിളാ ജനതാദള്‍ (യു) നിയോജകമണ്ഡലം കമ്മിറ്റി. ഇത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അമിതഭാരവും കുടുംബബജറ്റിന്റെ താളം തെറ്റിക്കുന്നതുമാണെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പാചകവാതകവില വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണമന്ന് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ലിഞ്ജു ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ മോഹന്‍ദാസ്, ബിജി പീറ്റര്‍, വത്സമ്മ ജേക്കബ്, റീന പി.എബ്രഹാം, സൗമിനി പ്രകാശന്‍, ജനതാദള്‍ (യു) സംസ്ഥാന എക്‌സി. അംഗം ആര്‍.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.