Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ റാലിയും തെരുവ് നാടകവും നടത്തി.
09/01/2016

മറവന്‍തുരുത്ത് ടി.ജി.എം വിദ്യാനികേതന്റെ സോഷ്യല്‍ ക്ലബ്ബ് കമ്മ്യൂണിററി ഔട്ട് റീച്ച് പ്രോഗ്രാമിനോടനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും തെരുവ് നാടകവും നടത്തി. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ടി.ജി.എം ജൂനിയര്‍ റെഡ്‌ക്രോസ് യൂണിററ് നടത്തിയ സര്‍വേയുടെ ഭാഗമായി നടത്തിയ റാലിയുടെ തലയോലപ്പറമ്പ് പള്ളിക്കവലയിലെ ഫ്‌ളാഗ് ഓഫ് കര്‍മം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രജന്‍കുമാറും വൈക്കം വടക്കേനടയില്‍ നിന്നുള്ള റാലിയുടെ ഫ്‌ളാഗ് ഓഫ് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസും നിര്‍വഹിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ പങ്കെടുത്തു.