Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പാച്ചുമൂത്തതിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
04/10/2017
വൈക്കത്ത് പാച്ചുമൂത്തതിന്റെ പ്രതിമ അനാച്ഛാദനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി നിര്‍വഹിക്കുന്നു.

വൈക്കം: പണ്ഡിതനും ഭരണാധികാരിയും ആയിരുന്ന വൈക്കത്ത് പാച്ചുമൂത്തതിന്റെ പ്രതിമ അനാച്ഛാദനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി നിര്‍വഹിച്ചു. പാച്ചു മൂത്തത് സ്മാരക ഫൗണ്ടേഷന്റെ മുന്‍കയ്യില്‍ അയ്യര്‍കുളങ്ങരയിലെ ഗാന്ധിസ്മൃതി മന്ദിരത്തിലാണ് പ്രതിമ സ്ഥാപിച്ചത്. വൈക്കത്ത് പാച്ചു മൂത്തതിന്റെ സംഭാവനകള്‍ ഭാവിതലമുറക്ക് പ്രയോജനപ്പെടും വിധം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പി.നാരായണന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ്, എം.എ കൃഷ്ണന്‍, ഡോ. വി.എസ് ശര്‍മ,ഡോ. എന്‍.പി ശര്‍മ്മ, കെ.പരമേശ്വര ശര്‍മ, രാധാ ജി.നായര്‍, പരമേശ്വരന്‍ മൂത്തത്, എന്‍.ശ്രീധരന്‍ മൂത്തത്, ജോസ് ടി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ആയുര്‍വേദ ചികില്‍സാപദ്ധതി ഡോ.എന്‍.പി.ശര്‍മ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ സെമിനാറില്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. ഈശ്വര ശര്‍മ വിഷയാവതരണം നടത്തി. ഡോ. മുരളി ചര്‍ച്ച നയിച്ചു. ഡോ. മനോജ് ശങ്കരനാരായണന്‍, ഡോ. എം.പരമേശ്വര ശര്‍മ, ഡോ. ശങ്കര്‍ പ്രശാന്ത്, ഡോ. അഭിലാഷ്, ഡോ. രാകേഷ് എന്നിവര്‍ പങ്കെടുക്കും. ഡോ. കെ.പി.ബി മൂസ്സത്, എസ്.സുബ്രഹ്മണ്യന്‍ മൂത്തത് എന്നിവര്‍ പങ്കെടുത്തു.