Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്തിയുറങ്ങാന്‍ ഇടമില്ലാതെ വലയുന്ന കുടുംബത്തിന് കൈതാങ്ങായി നാടൊരുമിക്കുന്നു.
04/10/2017
മേവെള്ളൂര്‍ നടപ്പുരയ്ക്കല്‍ ബാബുവിന് നാട്ടുകാരുടെ നേതൃത്വത്തില്‍ പണിതു നല്‍കുന്ന വീടിന്റെ നിര്‍മാണം.

തലയോലപ്പറമ്പ്: അന്തിയുറങ്ങാന്‍ ഇടമില്ലാതെ വലയുന്ന കുടുംബത്തിന് കൈതാങ്ങായി നാടൊരുമിക്കുന്നു. ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഇരുപത്തിനാലാം ബൂത്താണ് സുമനസ്സുകളെ കോര്‍ത്തിണക്കി നാടിന് നേര്‍ക്കാഴ്ചയാകുന്നത്. വര്‍ഷങ്ങളായി അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാതെ വലയുന്ന മേവെള്ളൂര്‍ നടുപ്പുരക്കല്‍ സാബുവിനാണ് ഇവര്‍ വീട് നിര്‍മിച്ചുനല്‍കുന്നത്. ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന് പെടാപ്പാട് പെടുകയാണീ കുടുംബം. രണ്ടു മക്കളും കൂടി ഉള്‍പ്പെടുന്ന കുടുംബത്തിന് നിത്യവൃത്തിക്കുപോലും പ്രതിസന്ധികളുണ്ട്. സ്വന്തമായി ഇവര്‍ക്ക് കിടപ്പാടമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍ ആണ് നിര്‍ധന കുടുംബത്തിന് സഹായഹസ്തവുമായി രംഗത്തെത്തുന്നത്. ഇതിന് നാടൊന്നാകെ സഹായം നല്‍കിയപ്പോള്‍ വീടിന്റെ വാര്‍ക്കല്‍ പണി വരെ അതിവേഗം നടന്നു. ക്രിസ്തുമസിനു മുന്‍പ് വീടിന്റെ താക്കോല്‍ ഇവര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. വീട് നിര്‍മാണകമ്മിറ്റി ചെയര്‍മാന്‍ ബാബു തൈയ്യില്‍, ഗ്രാമപഞ്ചായത്ത് അംഗം ശാലിനി മോഹനന്‍, ജോണ്‍സണ്‍, ജോഷി തുരുത്തേല്‍, പൗലോസ് വാളമറ്റം എന്നിവരുടെ നേതൃത്വത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷം രൂപയോളം നിര്‍മാണചെലവ് പ്രതീക്ഷിക്കുന്നുണ്ട്.